ശരീഅത്ത് സംരക്ഷണം ഭരണഘടനാ അവകാശം: പൂക്കോട്ടൂര്‍
കുശാല്‍നഗര്‍: ശരീഅത്ത് സംരക്ഷിണ്ടേത് ഭരണഘടനാ അവകാശമാണന്നും ഓരോ വിശ്വാസിക്കും ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഹനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍.
മുര്യാട് ദാറുല്‍ ഹിദായ ദര്‍സിന്റെ 44ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കുടക് ജില്ലയിലെ സുണ്ടികൊപ്പ ജാമിഅ ജൂനിയര്‍ കോളജ് കാംപസില്‍ നടത്തിയ പ്രചാരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹിദായ ദര്‍സ് ഓള്‍ഡ് സ്റ്റുഡന്‍സ് പ്രസിഡന്റ് എം. ഉമര്‍ മുസ്ലിയാര് കീഴ്ശ്ശേരി അധ്യക്ഷനായി.
ഒ.എം ഷിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. കുടക് ജില്ലാ നാഇബ് ഖാസി എം.എം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. സമാപന ദിക്ര് മജ്ലിസിനു മൂര്യാട് ഹംസ മുസ്ലിയാര് നേതൃത്വം നല്കി.
കെ. ഉസ്മാന് ഹാജി, ഹാജി കെ.എം ഇബ്രാഹിം, മുഹമ്മദ് ബാഖവി കരിഞ്ചപാടി, അബ്ദുറഹ്മാന് ഫൈസി പാതിരമണ്ണ, വി. അബ്ദുല്‍ മജീദ് ബാഖവി വെളിയമ്പറ, പി.പി അബ്ദുല്ല ഫൈസി പൊയനാട്, എന്‍.കെ ബഷീര്‍ ബാഖവി വയനാട്, അബ്ദുല്‍ ജബ്ബാര്‍ ഫൈസി പനങ്ങാങ്ങര, സൈനുദ്ദീന്‍ ഫൈസി സുണ്ടികൊപ്പ, മുസ്തഫ ബാഖവി തള്ളച്ചിറ, എ.സി ഉസ്മാന് ഫൈസി സുണ്ടിക്കൊപ്പ, എം.വൈ ഉമര്‍ ഫൈസി സിദ്ധാപുരം, കെ.പി അബൂബക്കര്‍, സി.കെ സൂഫി ദാരിമി കുശാല്‍നഗര്‍, ഹസ്സന് കുഞ്ഞി ഹാജി സുണ്ടികൊപ്പ, സി.എം ഹമീദ് മുസ്ലിയാര്, സുപ്പി ഹാജി, ബാപ്പു ഹാജി കൊടകറഹള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."