സ്വാതന്ത്ര്യ ദിനം: കരിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കൊണ്ടോട്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നലെ മുതല്‍ ഈ മാസം 20 വരെയാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറിയിലേക്കുള്ള പ്രവേശനം ഇതിന്റെ ഭാഗമായി റദ്ദാക്കി.
യാത്രക്കാരേയും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും.വിമാനത്താവള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ടെര്‍മിനലിലും പരിസരത്തും അലക്ഷ്യമായി കാണുന്ന വസ്തുക്കളും മറ്റും കസ്റ്റഡിയിലെടുക്കും. ടെര്‍മിനലിനു മുന്നില്‍ സംശയാസ്പദമായി കാണുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുക്കും.
വിമാനത്താളത്തിന്റെ സുരക്ഷ നിര്‍വഹിക്കുന്ന കേന്ദ്ര സുരക്ഷാ സേനക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ വിവിധ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."