പ്രബോധകര്‍ കാലികമായി സജ്ജരാകണം: എം.ടി അബ്ദുല്ല മുസ്ലിയാര്
ആലപ്പുഴ: പ്രബോധകര്‍ ഇസ്ലാമിന് നേരെ വരുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ കാലികമായി സജ്ജരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് പറഞ്ഞു. നീര്‍കുന്നം ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന സമസ്ത ആലപ്പുഴ ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയ ചൈതന്യം ഉള്‍കൊണ്ടാകണം പ്രബോധന പ്രവര്‍ത്തനങ്ങള്‍. വഴി തെറ്റുന്ന സമൂഹത്തെ നേരിന്റെ വഴിയേ ചലിപ്പിക്കാന്‍ പ്രവാചക പാരമ്പര്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സി. മുഹമ്മദ് അല്‍ ഖാസിമി അധ്യക്ഷനായി. സമസ്ത മുശാവറ അംഗം എം.എം. മുഹ്യുദ്ദീന്‍ മൗലവി ആലുവ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന് അല്‍ ഖാസിമി, ഹനീഫാ ബാഖവി, സയ്യിദ് ഹദ്യത്തുല്ല തങ്ങള്‍, ശാഫി മൗലവി കായംകുളം, ഐ.ബി ഉസ്മാന് ഫൈസി, സമസ്ത ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, പി.സി ഉമര്‍ മൗലവി, ഒ.എം ശരീഫ് ദാരിമി, മുഫത്തിശുമാരായ കെ.കെ ഫരീദുദ്ദീന്‍ മുസ്ലിയാര്, കെ.ഇ മുഹമ്മദ് മുസ്ലിയാര് സംസാരിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്ററുടെ നിയന്ത്രണത്തില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: സി. മുഹമ്മദ് അല്‍ ഖാസിമി (പ്രസിഡന്റ്), അബ്ദുല്‍ അസീസ് അല്‍ ഖാസിമി, ഉസ്മാന് സഖാഫി (വൈസ് പ്രസിഡന്റുമാര്‍), എം.എ അബ്ദുറഹ്മാന് അല്‍ ഖാസിമി (ജനറല്‍ സെക്രട്ടറി), ഹനീഫാ ബാഖവി (വര്‍കിങ് സെക്രട്ടറി), മൂസല്‍ ഫൈസി, നിസാമുദ്ദീന്‍ ഫൈസി (ജോയിന്റ് സെക്രട്ടറിമാര്‍) എം. മഹ്മൂദ് മുസ്ലിയാര് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."