HOME
DETAILS
MAL
റോജേഴ്‌സ് കപ്പ്: വീനസിന് ജയം
backup
August 09 2017 | 02:08 AM
ന്യൂയോര്‍ക്ക്: റോജേഴ്‌സ് കപ്പില്‍ സൂപ്പര്‍ താരം വീനസ് വില്യംസിന് ജയം. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ റൊമാനിയന്‍ താരം ഐറിന കമേലിയ ബെഗുവിനെയാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 3-6, 6-3. അതേസമയം ഫ്രഞ്ച് ഓപണ്‍ ജേതാവ് യെലേന ഒസ്താപെങ്കോ 13ാം സീഡ് താരം ക്രിസ്റ്റിന ലാദനോവിക് എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ പരാജയപ്പെട്ടു.
ചെക് താരം ബാര്‍ബറ സ്‌ട്രൈക്കോവയോടാണ് ലാദനോവിക് പരാജയപ്പെട്ടത്. സ്‌കോര്‍ 6-2, 6-3. ഒസ്താപെങ്കോ അമേരിക്കയുടെ വാര്‍വര ലെപ്‌ച്ചെങ്കോയോടാണ് തോറ്റത്. സ്‌കോര്‍ 1-6, 7-6, 7-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."