റഖയില്‍ യു.എസ് സഖ്യസേനാ വ്യോമാക്രമണം; 29 സിവിലിയന്മാര് കൊല്ലപ്പെട്ടു
റഖ(സിറിയ): സിറിയയിലെ ചരിത്ര നഗരമായ റഖയില്‍ ഐ.എസിനെതിരെ യു.എസ് സഖ്യസേന കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യോമാക്രമണത്തില്‍ 29 സിവിലിയന്മാര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒമ്പത് സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടുമെന്ന് സിറിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രിട്ടന് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലപരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ പാല്‍മിറയില്‍ നിന്ന് റഖയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു കുടുംബത്തിലെ പതിനാല് അംഗങ്ങളും ഉള്‍പെടുന്നു.
ആക്രമണത്തെ കുറിച്ച് സഖ്യസേന പ്രതികരിച്ചിട്ടില്ല. സിവിലിന്മാര്ക്കു മേല്‍ ആക്രമണമുണ്ടാവാതെ ശ്രദ്ധിക്കുമെന്ന് നേരത്തെ സഖ്യസേന ഉറപ്പു നല്‍കിയിരുന്നു. 2014 മുതല്‍ സിറിയയിലും ഇറാഖിലുമായി ഐ.എസിനെതിരെ സഖ്യസേന നടത്തുന്ന അക്രമങ്ങളില്‍ ഇതുവരെയായി 600 സിവിലിയന്മാര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."