വാഹന സൗകര്യമില്ല: യുവതി വഴിയരികില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
റയഗഡ: വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് വഴിമധ്യേ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷയിലെ റയഗഡ ജില്ലയിലെ ഫകേരി ഗ്രാമത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സോ മറ്റു യാത്രാ സൗകര്യങ്ങളോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.
പ്രധാന റോഡില്‍ നിന്ന് ഏറെ അകലെയുള്ള ഇവരുടെ ഗ്രാമത്തിലേക്ക് എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടാണ്. വളരെ ആഴമുള്ള ഒരു പുഴയും കടന്നു വേണം റോഡിലെത്താന്‍. കിലോമീറ്ററുകളോളം യുവതിയെ സ്ട്രക്ചറില്‍ കിടത്തിയാണ് ഗ്രാമീണര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇവിടെ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു. ചാപിള്ളയായ പെണ്‍കുഞ്ഞാണ് പുറത്തുവന്നത്. യുവതിയെ ഗുരുതരാവസ്ഥയില്‍ കല്യാണി സിങ്പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."