വനിതാ മതില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണപരാജയം മറയ്ക്കാന്‍: യു.ഡി.എഫ്
കല്‍പ്പറ്റ: സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഭരണസ്വാധീനം ഉപയോഗിച്ച് ജനുവരി ഒന്നിന് നടത്താന്‍ തീരുമാനിച്ച വനിതാമതില്‍ സംസ്ഥാനത്തെ ജനങ്ങള്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രണ്ടരവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനാണെന്ന് യു.ഡി.എഫ് ജില്ലാചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന മതിലില്‍ നിന്നും യു.ഡി.എഫ് ജനപ്രതിനിധികളോ, യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സര്‍വിസ് സംഘടനകളോ പങ്കെടുക്കേണ്ട സാഹചര്യമില്ല. സര്‍ക്കാര്‍ ചെലവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും, തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവരെയും ഭരണത്തിന്റെ പേരില്‍ ഭയപ്പെടുത്തി വനിതാ മതിന്റെ ഭാഗമാക്കാനാണ് ശ്രമം നടത്തുന്നത്.
വനിതാമതില്‍ എന്ത് വില കൊടുത്തും വിജയിപ്പിക്കുന്നതിനായി ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് ഇതിന് വേണ്ടി പ്രേരിപ്പിക്കുന്നത് അപഹാസ്യമാണ്. വനിതാമതില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സാമൂദായിക ഐക്യം തകര്‍ക്കാനെ ഉപകരിക്കുവെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."