ലഹരിക്കടത്തിന് തടയിടാന്‍ എക്‌സൈസ്; നവംബറില്‍ രജിസ്റ്റര്‍ ചെയ്തത് 299 കേസുകള്‍
കല്‍പ്പറ്റ: നവംബറില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 299 കേസുകള്‍. 45 അബ്കാരി കേസുകളും 35 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്പാ കേസുകളുടെ എണ്ണം 219 ആണ്. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി യഥാക്രമം 20, 34 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്പാ കേസില്‍ 38,300 രൂപ പിഴയീടാക്കി. തൊണ്ടിമുതലായി 6.500 ലിറ്റര്‍ കള്ളും അനധികൃതമായി സൂക്ഷിച്ച 48 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 1,012 ലിറ്റര്‍ വാഷും ഒന്‍പതു ലിറ്റര്‍ ചാരായവും 6.440 കിലോഗ്രാം കഞ്ചാവും ഇക്കാലയളവില്‍ പിടികൂടി. 20.605 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവും 130.080 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന 264 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. വിവിധ കേസുകളിലായി അഞ്ചു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിലായി 18,236 വാഹനങ്ങള്‍ പരിശോധിച്ചു. നവംബറില്‍ മാത്രം മുത്തങ്ങ ചെക്‌പോസ്റ്റില്‍ 9,393 വാഹനങ്ങളാണ് പരിശോധിച്ചത്. ബാവലിയില്‍ 2,051ഉം തോല്‍പ്പെട്ടിയില്‍ 2,605ഉം വാഹനങ്ങള്‍ പരിശോധിച്ചു. ജില്ലയിലെ നാലു മെഡിക്കല്‍ ഷോപ്പുകളും 377 കള്ളുഷാപ്പുകളും പരിശോധന നടത്തിയവയില്‍ ഉള്‍പ്പെടും. വിവിധ കേന്ദ്രങ്ങളിലായി 246 റെയ്ഡുകളാണ് ഇക്കാലയളവില്‍ വകുപ്പ് നടത്തിയത്.
ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ മൂന്ന് എക്‌സൈസ് ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വ്യജമദ്യ ലോബി പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മീനങ്ങാടി എക്‌സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പരാതികളും വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ 04936 248850 എന്ന നമ്പറില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1800 425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155358.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."