പുതിയ എയര്‍ റൂട്ട് ഖത്തര്‍ എയര്‍വെയ്സ് ഉപയോഗപ്പെടുത്തും
ദോഹ: ഖത്തര്‍ എയര്‍വെയ്സും മറ്റു അന്താരാഷ്ട്ര വിമാന കമ്പനികളും ഐ സി എ ഒ അംഗീകരിച്ച പുതിയ എയര്‍ റൂട്ട് ഉപയോഗിച്ച് തുടങ്ങുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഉപരോധ രാജ്യങ്ങളുടെ വ്യോമ ഉപരോധം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് മോണ്ട്രിയാലില് ചേര്‍ന്ന ഐ സി എ ഒ അസാധാരണ യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്.
ഖത്തറിന്റെ അഭ്യര്‍ഥന പ്രകാരം ചേര്‍ന്ന യോഗത്തില്‍ എല്ലാ അംഗരാജ്യങ്ങളും ഇന്റര്ാനാഷനല് സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട ഷിക്കാഗോ കണ്‍വന്‍ഷന്റെ 54ാം അനുഛേദ പ്രകാരം പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
യുഎഇയുടെ ഉത്തരവാദിത്തത്തിലുള്ള അന്താരാഷ്ട്ര ജലാതിര്‍ത്തിക്കു മുകളില്‍ കൂടി ഖത്തര്‍ എയര്‍വെയ്സിനു സുപ്രധാന പാത തുറന്നു കിട്ടിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്മാന് അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബാഇ പറഞ്ഞു.
അറേബ്യന്‍ ഗള്‍ഫ്, അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ഖത്തര്‍ ആവശ്യപ്പെട്ട ഭൂരിഭാഗം റൂട്ടുകളും ഐ സി എ ഒ അംഗീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ജലാതിര്ക്കു മുകളിലൂടെ പുതിയ റൂട്ടുകള്‍ ഐ സി എ ഒ നിലവില്‍ പരിഗണിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട കക്ഷികള്‍ അംഗീകരിച്ചാല്‍ അത് പ്രാവര്‍ത്തികമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഖത്തറിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ് ഐ സി എ ഒ പുതിയ റൂട്ടുകള്‍ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധ രാജ്യങ്ങള്‍ ഷിക്കാഗോ കണ്വന്ഷന് അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ഐസിഎഒയെ ബോധ്യപ്പെടുത്താന്‍ ഖത്തറിന് കഴിഞ്ഞതു കൊണ്ടാണ് ഇതു സാധ്യമായത്. പുതിയ റൂട്ട് കൂടുതല്‍ സുരക്ഷിതത്വവും സുഖവും പ്രദാനം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."