കെ.എസ്.ആര്‍.ടി.സി: കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിച്ചവര്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ഉത്തരവു ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കോര്‍പ്പേറഷന്‍ ആസ്ഥാനത്ത് ഹാജരായി. 4051 പേര്‍ നാല് ബാച്ചുകളായാണ് ഹാജരാകുന്നത്. ഇവരില്‍ ആദ്യ ബാച്ചിന്റെ രേഖകള്‍ പരിശോധിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയ കാലപരിധി ഇന്നാണ് അവസാനിക്കുന്നത്.
പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും. ഒരു മാസത്തെ താല്‍ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും. രണ്ട് ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസ് നല്‍കും. ടിക്കറ്റിങ്ങ് സംവിധാനത്തെ കുറിച്ചുള്ള ക്ലാസും നല്‍കിയതിന് ശേഷം നിലവിലെ കണ്ടക്ടര്‍മാര്‍ക്കൊപ്പം രണ്ട് ദിവസം പരിശീലനത്തിന് അയക്കും. അതിന് ശേഷം ആര്‍.ടി.ഒയുടെ കണ്ടക്ടര്‍ പരീക്ഷയും പാസ്സായതിനു ശേഷമായിരിക്കും സ്വതന്ത്ര ചുമതല നല്‍കുക. സിറ്റി റൂട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവയിലായിരിക്കും പുതിയ ജിവനക്കാര്‍ക്ക് നിയമനം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."