ആലുവയില്‍ പെട്രോള്‍ പമ്പില്‍ നിന്ന പണം കവര്‍ന്ന സംഭവം: പ്രതികള്‍ പിടിയില്‍
ആലുവ: ആലുവ കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ആറര ലക്ഷത്തോളം രൂപ ലോക്കറോടെ കവര്‍ന്ന പ്രതികളെ ആലുവ പൊലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.
ആലുവയിലും പരിസരത്തുമുള്ള നാലു യുവാക്കളാണ് പൊലിസ് പിടിയിലായത്. ആലുവ ദേശം കാലടി റോഡില്‍ റോഡ് പുറമ്പോക്കില്‍ നിന്ന് ലോക്കറടക്കം മുഴുവന്‍ തുകയും കണ്ടെടുത്തു. ആലുവ കുന്നത്തേരി സ്വദേശികളായ മിഷാല്‍, എബിന്‍, മുഹമ്മദ് റയിസ്, സഹല്‍ എന്നിവരാണ് പിടിയിലായവര്‍. പ്രതികളെല്ലാം 20 വയസില്‍ താഴെ പ്രായഉള്ളവരാണ്.
പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെകുറിച്ചുള്ള സൂചന ലഭിച്ചത്. ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട സമീപ പ്രദേശങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അനേഷണ മാ ണ് പ്രതികളിലേക്കെത്തിച്ചത്.
പമ്പിലെ കളക്ഷന്‍ പണം ഓഫിസിനകത്തെ ലോക്കറില്‍ സൂക്ഷിക്കുന്ന വിവരം സമീപ വാസികളായ യുവാക്കള്‍ക്കറിയാമായിരുന്നു. ഒന്നാം പ്രതി മിഷാലാണ് സംഭവം അസൂത്രണം ചെയതത്. പമ്പിനു പിന്നിലെ റോഡിലൂടെയെത്തിയ സംഘം ഗ്രെയ്ന്റര്‍ ഉപയോഗിച്ച് ജനലഴികള്‍ മുറിച്ചു മാറ്റി അകത്ത് കടന്നു. 60 കിലോ ഭാരമുള്ള ലോക്കര്‍ മിഷാലിന്റെ അച്ഛന്റെ വാഹനത്തില്‍ കടത്തി. തുടര്‍ന്ന് ആലുവ ദേശം കാലടിറോഡില്‍ ലോക്കര്‍ കുറ്റക്കാട്ടില്‍ ഒളിപ്പിച്ചു. ലോക്കര്‍ പ്രതികള്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല
ജനലഴികള്‍ മുറിക്കാനുപയോഗിച്ച കട്ടറും കടത്താനുപയോഗിച്ച വാഹനവും പൊലിസ് മണിക്കൂറുകള്‍ക്കകം തന്നെ കണ്ടെടുത്തു.
ബൈക്കപകടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടി യാണ് യുവാക്കള്‍ കവര്‍ച്ച നടത്തിയത്
ഡി.വൈ.എസ്.പി പ്രഫുല ചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐ വിശാല്‍ ജോണ്‍സന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ സിവില്‍ പൊലിസ് ഉദ്യേഗസ്ഥന്‍മാരായ ഇബ്രാഹിം കുട്ടി, സിജന്‍, നാദിര്‍ഷ, ബിജു, ഡിക്‌സന്‍, സജീവന്‍ എന്നിവരാണ ്‌സംഘത്തില്‍ ഉണ്ടായിരുന്നത്
അന്വേഷണത്തില്‍ പങ്കെടുത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പാരിതോഷികവും നല്‍കുമെന്ന് റൂറല്‍ എസ്.പി എ വി ജോര്‍ജ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."