കമലേഷ് ചന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പായില്ല; ഗ്രാമീണ്‍ തപാല്‍ ജീവനക്കാര്‍ വീണ്ടും സമരമുഖത്ത്
കല്‍പ്പറ്റ: കമലേഷ് ചന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഒരിടവേളക്ക് ശേഷം ഗ്രാമീണ്‍ തപാല്‍ ജീവനക്കാര്‍ (ഗ്രാമീണ്‍ ഡാക് സേവക്) വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി. ഇതോടെ പോസ്റ്റ് ഓഫിസുകളുടെ പ്രവര്‍ത്തനം വരുംദിവസങ്ങളിലും തടസപ്പെടും. നേരത്തെ ഇതേ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി മെയ് 22 മുതല്‍ ജൂണ്‍ ആറു വരെ ജീവനക്കാര്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കാതെ നാമംമാത്രമായ അലവന്‍സ് വര്‍ധനവ് മാത്രമാണ് നടപ്പില്‍ വരുത്തിയത്. ഈ സാഹചര്യത്തിലാണ് ഗ്രാമീണ്‍ തപാല്‍ ജീവനക്കാര്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതരായിരിക്കുന്നത്. തപാല്‍ വകുപ്പില്‍ തന്നെ സീനിയോരിറ്റി അനുസരിച്ച് ശമ്പള സ്‌കെയിലില്‍ വ്യാത്യാസമുണ്ടെങ്കിലും പുതുതായി നിയമനം നേടിയവര്‍ക്കും വര്‍ഷങ്ങള്‍ സര്‍വിസുള്ള ജീവനക്കാരനും ഒരേ തുക മാത്രമാണ് ഗ്രാമീണ്‍ തപാല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. കൂടാതെ ഇരട്ടിയിലധികം ശമ്പളം ലഭിക്കുന്ന പോസ്റ്റല്‍ അസിസ്റ്റന്റിനേക്കാള്‍ കൂടുതലാണ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററുടെ ജോലിഭാരം. പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ വാടകയും വൈദ്യുതി ബില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ നല്‍കേണ്ട സ്ഥിതിയാണുള്ളത്. 2016 നവംബറില്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 10 പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് 18 മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. സര്‍വിസിനനുസരിച്ച് കമ്മിഷന്‍ നിര്‍ദേശിച്ച വെയിറ്റേജ് അനുവദിക്കുക, ആനുകൂല്യങ്ങള്‍ക്ക് 2016 ജനുവരി മുതല്‍ പ്രാബല്യം നല്‍കുക, ഗ്രാറ്റുവിറ്റി അഞ്ചുലക്ഷമാക്കുക, ജി.ഡി.എസ് ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് അലവന്‍സ് അനുവദിക്കുക, ഓഫിസ് മുറി വാടക, വൈദ്യുതി ചാര്‍ജ് എന്നിവ അനുവദിക്കുക, ജോലി സമയം നാലു മണിക്കൂറില്‍ നിന്ന് എട്ടു മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക്‌സ് യൂനിയന്‍(എ.ഐ.ജി.ഡി.എസ്.യു), നാഷനല്‍ യൂനിയന്‍ ഓഫ് ഗ്രാമീണ്‍ ഡാക് സേവക്(എന്‍.യു.ജി.ഡി.എസ്) എന്നീ സംഘടള്‍ സംയുക്തമായാണ് സമരരംഗത്തുള്ളത്. എന്നാല്‍, ഇടത് അനുകൂല സംഘടന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ജില്ലയില്‍ 200 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളാണുള്ളത്. ഇതില്‍ 150ഓളം ഓഫിസുകളാണ് അടഞ്ഞുകിടക്കുന്നത്. സമരം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ തപാല്‍ ഉരുപ്പടികളുടെ കാമാറ്റം പൂര്‍ണമായും നിലക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."