വിചാരണത്തടവുകാരനായ പിതാവിനെ കാണാനെത്തിയ മക്കളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു
ഭോപ്പാല്‍: വിചാരണത്തടവുകാരനായ പിതാവിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സീലാണ് കുട്ടികളുടെ മുഖത്ത് പതിപ്പിച്ചത്.
സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികളാണ് (സഹോദരനും സഹോദരിയും) ഈ അപഹാസ്യ നടപടിക്കു വിധേയരായത്. മറ്റു ചില ബന്ധുക്കളും കുട്ടികളോടൊപ്പമുണ്ടായിരുന്നു. സുരക്ഷാ നടപടിയു
ടെ ഭാഗമായി ജയില്‍ സന്ദര്‍ശിക്കുന്നവരുടെ കൈകളില്‍ സീല്‍ പതിപ്പാക്കാറുണ്ട്. സീല്‍ കുട്ടികളുടെ മുഖത്ത് പതിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ജയില്‍ അധികൃതരുടെ നടപടിയെ അപലപിക്കുന്നുവെന്നും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജയില്‍മന്ത്രി കുസും മെഹ്‌ദെലെ പറഞ്ഞു.
സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മധ്യപ്രദേശ് ബാലാവകാശ കമ്മിഷന്‍ ഡോക്ടര്‍ രാഖവന്ദ്ര അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍പതിച്ചത് ദുരുദ്ദേശപരമായല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതാകാമെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."