അഭയ കേസില്‍ വിചാരണ തുടരാനാകില്ലെന്ന് സി.ബി.ഐ കോടതി
തിരുവനന്തപുരം: അഭയ കേസില്‍ വിചാരണ തുടരാനാകില്ലെന്ന് സി.ബി.ഐ കോടതി. ജഡ്ജി കേസിലെ സാക്ഷികൂടിയായകിനാലാണ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. വിചാരണ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റിയേക്കും. കേസ് ഈ മാസം 11 ലേക്ക് മാറ്റി. ജസ്റ്റിസ് ജോണി സെബാസ്റ്റ്യനാണ് ഇക്കാര്യമറിയിച്ചത്.
കേസില്‍ പ്രതികളുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ്.പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹരജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്.
കത്തോലിക്കാ സഭാ വൈദികര്‍ പീഡനപട്ടികയില്‍പ്പെട്ട ആദ്യകേസാണ് സിസ്റ്റര്‍ അഭയയുടേത്. വൈദികരായ രണ്ട് പ്രതികള്‍ കോണ്‍വെന്റില്‍ രാത്രിയില്‍ അതിക്രമിച്ച് കയറി അനാശാസ്യം നടത്തിയത് സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."