HOME
DETAILS
MAL
കെ.എം ഷാജിയെ അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി വിധി
backup
December 20 2018 | 09:12 AM
കൊച്ചി: കെ.എം ഷാജിയെ എം.എല്‍.എയെ അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സി.പി.എം പ്രവര്ത്തകന് ബാലന് നല്കിയ ഹരജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ തന്നെ ആറുവര്‍ഷത്തേക്കാണ് കെ.എം ഷാജിയുടെ അയോഗ്യത.
അതേസമയം, ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്.ഐക്കെതിരെ കെ.എം ഷാജി നല്കിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
അയോഗ്യത കല്പ്പിക്കാന് ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യു.ഡി.എഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്.ഐയുടെ മൊഴി. എന്നാല്‍, പിറ്റേന്ന് സി.പി.എം പ്രവര്ത്തകന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."