മഅ്ദനിയുടെ മകന് ഹാഫിസ് ഉമര്‍ മുക്താര്‍ വിവാഹിതനായി
തലശ്ശേരി: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെയും സൂഫിയാ മഅ്ദനിയുടെയും മകന് ഹാഫിസ് ഉമര്‍ മുക്താര്‍ വിവാഹിതനായി. വടകര അഴിയൂര്‍ ബൈത്തുല്‍ നിഹ്മത്തില് പി.പി ഇല്യാസിന്റെയും വി.പി സറീനയുടെയും മകള്‍ നിഹ്മത്ത് ജബിന്‍ ആണ് വധു. തലശ്ശേരി ടൗണ്‍ഹാളില്‍ കനത്ത സുരക്ഷയിലായിരുന്നു വിവാഹം. 12.10ഓടെ നടന്ന നികാഹിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെ തലശ്ശേരിയിലെത്തിയ മഅ്ദനിക്കു റെയില്‍വെ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്പ് നല്കി. തിരുവനന്തപുരംമംഗളൂരു എക്സ്പ്രസില്‍ എത്തിയ മഅ്ദനിക്കൊപ്പം കര്‍ണാടക പൊലിസിന്റെ 17 അംഗ സുരക്ഷാസംഘവും ഉണ്ടായിരുന്നു.
തലശ്ശേരി റെയില്‍വെ സ്റ്റേഷനിലും വിവാഹചടങ്ങുകള്‍ നടന്ന ടൗണ്‍ഹാളിലും കനത്ത കേരള പൊലിസ് കനത്തസുരക്ഷ ഒരുക്കിയിരുന്നു. റെയില്‍വെ സ്റ്റേഷനിലെത്തിയ മഅ്ദനിയെ പി.ഡി.പി നേതാക്കള്‍ സ്വീകരിച്ച് ലോഗന്‍സ് റോഡിലെ ഹോട്ടലിലേക്ക് ആനയിച്ചു.
എം.എല്‍.എമാരായ ഇ.പി ജയരാജന്, പി.ടി.എ റഹീം, മുന്‍ മന്ത്രിമാരായ കെ. സുധാകരന്, നീലലോഹിതദാസ നാടാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, നഗരസഭാ ചെയര്മാന് സി.കെ രമേശന്, ഉപാധ്യക്ഷ നജ്മാ ഹാഷിം, എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ വിവാഹത്തിനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."