HOME
DETAILS

പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം നിലവില്‍ വരും

  
backup
August 09 2017 | 16:08 PM

latest-nitaqat-next-month

റിയാദ്: സഊദി അറേബ്യയില്‍ തൊഴില്‍ മേഖലയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് പരിഷ്‌കരിച്ച സഊദി വല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് നടപ്പാക്കുന്നത്. നിലവില്‍ ഒന്‍പതില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതേസമയം നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നിതാഖാത്ത് ബാധകമാക്കില്ല. നിലവില്‍ നിതാഖാത്ത് ബാധകമല്ലാത്ത സ്ഥാപനങ്ങളെ സഊദി തൊഴില്‍ മന്ത്രാലയം രണ്ടു വിഭാഗങ്ങളാക്കി തരംതിരിച്ചിട്ടുണ്ട്.

അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഒന്നു മുതല്‍ നാല് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളുമായാണ് ഇവ തിരിച്ചിരിക്കുന്നത്. അടുത്ത ഘട്ടം മുതല്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാക്കുന്നതെങ്കിലും ഒന്ന് മുതല്‍ നാല് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ചെറിയ സ്ഥാപനമായി കണക്കാക്കി നിതാഖാത്തില്‍ നിന്നും തീര്‍ത്തും ഒഴിവാക്കും. നിതാഖാത്ത് പദ്ധതി നടപ്പാക്കി തുടങ്ങിയ ശേഷം രാജ്യത്ത് സ്വകാര്യ മേഖലയില്‍ സഊദി ജീവനക്കാരുടെ എണ്ണം 18 ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 12.7 ശതമാണെന്നാണ് കണക്കുകളെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago