കൈയേറ്റമുണ്ടായാല്‍ തടയാന്‍ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റമുണ്ടായാല്‍ തടയാന്‍ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലാ കലക്ടര്‍മാരുടെ വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം ഉണ്ടായാല്‍ ഉടന്‍ ശ്രദ്ധിക്കാനും നടപടിയെടുക്കാനും കഴിയണം. ആദിവാസി ഭൂവിതരണത്തിനുള്ള നടപടികള്‍ കലക്ടര്‍മാര്‍ വേഗത്തിലാക്കണം. ഈ വിഭാഗത്തിലെ കോര്‍പ്പസ് ഫണ്ട് വിനിയോഗവും കൃത്യമായി മേല്‍നോട്ടം വഹിച്ച് വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
മാലിന്യം വന്‍തോതിലുണ്ടാകുന്ന മാര്‍ക്കറ്റുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഇവ തരംതിരിക്കാനുള്ള സൗകര്യങ്ങള്‍ പരിഗണിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആവാസി'ല്‍ പരമാവധി പേരെ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാരായ എ.കെ ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി, എ.സി മൊയ്തീന്, കെ.കെ ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."