സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും 4970 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി
തിരുവനന്തപുരം: വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭില്‍നിന്ന് ഇറങ്ങിപ്പോയി. ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സപ്ലൈകോ 1,470ഉം കണ്‍സ്യൂമര്‍ഫെഡ് 3,500ഉം ഓണച്ചന്തകള്‍ തുടങ്ങുമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ടി.വി ഇബ്രാഹിമിനു നല്‍കിയ മറുപടിയില്‍ മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി.
ആവശ്യമായ സ്ഥലങ്ങളില്‍ പുതുതായി മാവേലി സ്റ്റോറുകള്‍ തുറക്കും. ഓണച്ചന്തകള്‍ക്കായി കൃഷി വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പിന്റെയും സഹായവും തേടും. അരിവില കൂടാതിരിക്കാന്‍ ആന്ധ്രയില്‍നിന്ന് നേരിട്ട് അരി ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായും ഭക്ഷ്യമന്ത്രിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിനു വേണ്ടത്ര അരി നല്‍കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഗുണ്ടൂരില്‍നിന്ന് മുളകു വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
വില വര്‍ധന തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കൂടാതെ പൊലിസിന്റെ സഹായത്തോടെ കടകളിലും മാളുകളിലും പരിശോധന നടത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."