HOME
DETAILS

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു; മേധാപട്കര്‍ കുത്തിയിരിപ്പ് സമരം നടത്തി

  
backup
December 20 2018 | 20:12 PM

cm88512

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ സമയത്തില്‍ നേരിയ മാറ്റം വരുത്തി സന്ദര്‍ശനാനുമതി പുനഃസ്ഥാപിച്ചതോടെയാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടി മേധാപട്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ദേശീയപാത 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കുടിയൊഴിപ്പിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മേധാപട്കര്‍. പാത വികസനവുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്കുള്ള പരാതി ശ്രദ്ധയില്‍പ്പെടുത്താനാണ് മേധാപട്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ സമയം തേടിയത്. ഇന്നലെ വൈകിട്ട് 4.40ന് മുഖ്യമന്ത്രിയെ കാണാന്‍ ഓഫിസ് രേഖാമൂലം അനുമതി നല്‍കിയിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും മേധാപട്കര്‍ പരാമര്‍ശം നടത്തിയിരുന്നു. തൊട്ടുപിന്നാലെ തിരക്ക് കാരണം മുഖ്യമന്ത്രിയെ കാണാന്‍ കഴിയില്ലെന്നും പിന്നീട് കാണാമെന്നും ഓഫിസില്‍ നിന്ന് മേധാപട്കര്‍ക്ക് സന്ദേശമെത്തി.
ദേശീയപാത വികസന കാര്യത്തില്‍ മുഖ്യമന്ത്രി ഇരകളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നായിരുന്നു മേധാപട്കറുടെ പ്രധാന ആവശ്യം. ഈ ആവശ്യവുമായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നത്. ഇത് നിഷേധിച്ചതോടെ ദേശീയപാത സമരക്കാര്‍ക്കൊപ്പം മേധാപട്കര്‍ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും വൈകിട്ട് കൂടിക്കാഴ്ച അനുവദിക്കുകയുമായിരുന്നു. കൂടിക്കാഴ്ച അവസാനിക്കുന്നത് വരെ സമരക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ തുടരുകയും ചെയ്തു.
ദേശീയപാതാ വികസനത്തിന് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം, പുനരധിവാസം എന്നീ കാര്യങ്ങളില്‍ ഏതെങ്കിലും പ്രദേശത്ത് നാട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മേധാപട്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍, ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago