ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ കൗമാരക്കാരില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍
വാഷിങ്ടണ്‍: 2018ലെ ടൈം മാഗസിന്റെ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ കൗമാരക്കാരില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ വംശജര്‍.
വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച 25 പേരിലാണ് ഇവര്‍ സ്ഥാനം നേടിയത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ കാവ്യ കോപ്പറാപു, റിഷാബ് ജെയ്ന്‍, ബ്രിട്ടിഷ് ഇന്ത്യന്‍ വംശജയായ ആമിക ജോര്‍ജ് എന്നിവരാണ് പട്ടികയില്‍ സ്ഥാനം നേടിയത്.
പാന്‍ക്രിയാസ് അര്‍ബുദ ചികിത്സയ്ക്കു സഹായിക്കുന്ന അല്‍ഗൊരിതം വികസിപ്പിച്ചതാണ് യു.എസിലെ ഓര്‍ഗണില്‍ താമസിക്കുന്ന എട്ടാം ക്ലാസുകാരനായ റിഷാബ് ജെയ്ന്‍ നല്കിയ സംഭാവന.
ജെയ്ന്‍ വികസിപ്പിച്ച സോഫ്റ്റ്വെയറിന്റെ അടിസ്ഥാനത്തില്‍ പാന്‍ക്രിയാസ് ചികിത്സ കൂടുതല്‍ എളുപ്പമാവുമെന്ന് ടൈം മാഗസിന് പറയുന്നു. ഹാര്‍വേഡ് യൂനിവേഴ്സിറ്റിയിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ് കാവ്യ കോപ്പറാപു.
മസ്തിഷ്ക കാന്‍സര്‍ രോഗികളില്‍ നിന്ന് സംയുക്ത കോശങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന കംപ്യൂട്ടര്‍ സംവിധാനം കാവ്യ വികസിപ്പിച്ചു.
ആര്‍ത്തവ ഉപകരണങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായുള്ള പ്രചാരണം നടത്തിയതിനാണ് 19 കാരിയായ ആമിക ജോര്‍ജ് പട്ടികയില്‍ ഇടം നേടിയത്.
'ആര്‍ത്തവ ദാരിദ്രം' ഇല്ലാതാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ആര്‍ത്തവ സമയത്ത് ധരിക്കുന്ന പാഡുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അതു വിതരണം ചെയ്യാനുള്ള കാംപയിനാണ് ആമിക ജോര്‍ജ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."