മാവോവാദികള്‍ക്ക് പണം നല്കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: തന്നെ കൊലപ്പെടുത്താന്‍ മാവോവാദികള്‍ക്ക് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി പണം നല്‍കിയിരുന്നതായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
വാഗ്ദാന ലംഘനം നടത്തുന്ന മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലണമെന്ന രാജശേഖര റെഡ്ഡിയുടെ മകനും വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവുമായ ജഗ്മോഹന് റെഡ്ഡിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. 2003 ഒക്ടോബര്‍ 2നാണ് തന്നെ കൊലപ്പെടുത്താന്‍ മാവോവാദികള്‍ ശ്രമിച്ചിരുന്നത്. തിരുമലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കുഴിബോംബ് സ്ഥാപിച്ചായിരുന്നു കൊലപാതക ശ്രമം. മാവോ വാദികള്‍ക്ക് പണവും മൊബൈല്‍ ഫോണും നല്കി ഈ ഉദ്യമത്തിന് നിയോഗിച്ചത് രാജശേഖര റെഡ്ഡിയുടെ അടുത്ത ആളായിരുന്നുവെന്നും ഹൈദരാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."