HOME
DETAILS
MAL
ഗുവാം യു.എസിന്റെ തന്ത്രപ്രധാന താവളം
backup
August 10 2017 | 02:08 AM
പടിഞ്ഞാറന്‍ പസഫിക്കിലെ ദ്വീപു സമൂഹങ്ങളിലൊന്നാണ് ഗുവാം. ചൈന, ജപ്പാന്, ഫിലിപ്പൈന്‍സ് രാജ്യങ്ങള്‍ക്ക് അടുത്താണ് ഈ ചെറുദ്വീപിന്റെ സ്ഥാനം. വിസ്തീര്‍ണം 544 ചതുരശ്ര കി.മി . അമേരിക്കയുടെ തന്ത്രപ്രധാന സൈനിക താവളം ഇവിടെയാണ്. മുങ്ങിക്കപ്പലുകളും വ്യോമതാവളവും കോസ്റ്റ്ഗാര്‍ഡും മിസൈല്‍ പ്രതിരോധ സംവിധാനവും ഇവിടെയുണ്ട്.
ഉ.കൊറിയയില്‍ നിന്ന് 2,200 മൈല്‍ തെക്ക് കിഴക്കന്‍ ദിശയിലാണ് ഗുവാം. 4000 മൈല്‍ കിഴക്കോട്ടു പോയാല്‍ യു.എസിലെ ഹവായിയിലെത്താം. 1568 മുതല്‍ സ്പെയിനിന്റെ കൈവശത്തിലുള്ള ദ്വീപ്, 1898ലെ സ്പാനിഷ്- അമേരിക്കന്‍ യുദ്ധത്തിലാണ് അമേരിക്ക പിടിച്ചെടുത്തത്. 1.6 ലക്ഷം പേര് ദ്വീപില്‍ താമസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."