HOME
DETAILS

മായുന്ന കലകള്‍: ഗദ്ദിക പാടി അവര്‍ നന്മ തേടുന്നു

  
backup
December 21 2018 | 03:12 AM

%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%be

റഷീദ് നെല്ലുള്ളതില്‍


അടിയാന്മാരുടെ പ്രധാന ഉത്സവമാണ് ഗദ്ദിക. ഇന്നത് വേദികളില്‍ മാത്രമായി ചുരുങ്ങി. നാടിന്റെ നന്മക്കായിട്ടായിരുന്നു ഗദ്ദിക അവതരിപ്പിച്ചിരുന്നത്. രോഗങ്ങളും കഷ്ടപ്പാടുകളും അകറ്റേണമേ എന്നതാണ് ഗദ്ദിക പാടുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിയാന്മാരുടെ ആചാരങ്ങളില്‍ ശ്രേഷ്ഠഠ നാട്ടു ഗദ്ദിക തന്നെയാണ്. കൊട്ടിയൂര്‍ ഉത്സവം കഴിഞ്ഞ് മുതുരേരിക്ക് വാള്‍ മടങ്ങിയാല്‍ മാത്രമേ ഗദ്ദിക നടത്താന്‍ പാടുളളൂ. അരിയും തേങ്ങയും തുളസിയും മുത്താറിയുമാണ് ഗദ്ദിക പൂജയ്ക്ക് വേണ്ടത്. മുറം ചാരി ചൂരല്‍വടിവച്ച് കാണിക്ക അര്‍പ്പിച്ചാണ് വലിയ മൂപ്പന്‍ ചുവാന് പാടി വിളിക്കുക. ഗദ്ദിക നടത്താന്‍ ശിവനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണിത്. ഗദ്ദികയെന്ന ചടങ്ങ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്നതാണ്. അറുത്ത കോഴിയെ ചുട്ടുതിന്ന ഗദ്ദികയാടുന്നആണുങ്ങള്‍ ചേല, വള, കമ്മല്‍, കണ്‍മഷി എന്നിവയെടുത്ത് മണ്ഡത്തിലേക്ക് പുറപ്പെടുന്നു. പെണ്ണുങ്ങള്‍ക്ക് ഈ അനുഷ്ഠാനത്തില്‍ സ്ഥാനമില്ല. മൂപ്പന്റെ പറച്ചലോടെയാണ് ഗദ്ദികയുടെ ചടങ്ങുകള്‍ അവസാനിക്കുക.
തെരണ്ടു കല്യാണം, കുന്നുപുല, ചെമ്മപ്പുല എന്നിവയും അടിയാന്മാരുടെ ചടങ്ങുകളില്‍ പ്രധാനമാണ്. പെണ്‍കുട്ടി ഋതുമതിയായി ഏഴാം നാള്‍ മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. ബന്ധുക്കളെയെല്ലാം വീട്ടില്‍ വിളിച്ച് വെറ്റില നല്‍കി വിവരം പറയുകഎന്നതാണ് ആദ്യ പരിപാടി. ചടങ്ങ് ദിവസങ്ങളോളം നീണ്ട് നില്‍ക്കും. അടുപ്പത്ത് കയറ്റി വയ്ക്കുന്ന പാത്രത്തിലെ ചോറ് പാകമായാല്‍ ഋതുമതിയായ പെണ്‍കുട്ടിയെ കുളിപ്പിക്കുന്ന ചടങ്ങാണ്. പന്തലില്‍ പായ വിരിച്ച് ബന്ധിക്കള്‍ ഇരിക്കും. തുകല്‍തുടിയില്‍ മേളം മൂര്‍ച്ഛിച്ചതോടെ മൂപ്പന്‍ ഗോത്രഭാഷയില്‍ പാടും. പാട്ട് തീരുന്നതോടെ കുളി കഴിയണം. പിന്നീട് മൂപ്പന്‍ നാല് ഭാഗത്തേക്കും അരി എറിഞ്ഞ് കോഴിയുടെ കഴുത്തറത്ത് ചുട്ടു തിന്നാന്‍ ബന്ധുക്കള്‍ക്ക് കൊടുക്കും.ഇതാണ് ചടങ്ങ്. ഇവര്‍ക്ക് രസകരമായ വിവാഹാചാരങ്ങളും ഉണ്ട്. വിവാഹത്തിന് വരന്‍ തയാറുണ്ടെങ്കില്‍ മുറ്റത്തെ കല്ലില്‍ തേങ്ങ ഉടച്ച ശേഷം വരന്റെ തലയില്‍ മുണ്ട് കെട്ടി കല്യാണ ചടങ്ങുകള്‍ക്ക് മുടക്കമാകും. മുത്തുമാലകള്‍,മുക്കുപണ്ടങ്ങള്‍ തുടങ്ങിയവ ബന്ധുക്കള്‍ വധുവിനെ അണിയിക്കും. തുടര്‍ന്ന് വെള്ളം നിറച്ച കുടം പെണ്‍കുട്ടിയുടെ തലയില്‍വച്ച് മുറ്റത്ത് കുത്തി നിര്‍ത്തിയ ഉലക്കയെ വധുവും വരനും വലം വെക്കണം. നൃത്തവും ഇതിനൊപ്പം അരങ്ങേറും പിന്നീട് മൂപ്പന്റെ അനുഗ്രഹം വാങ്ങുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. തെരണ്ടു കല്യാണം നടത്താന്‍ കനലാടികളും മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കരിമികളും ഗദ്ദിക നടത്താന്‍ തമ്മാടികളും അടിയാന്മാര്‍ക്ക് സ്വന്തമാണ്. വയനാടന്‍ ഭൂമിയില്‍ ആചാരങ്ങളെ കാത്തു സൂക്ഷിക്കുന്നവരായിരുന്നു ഒരു കാലത്ത് അടിയാന്മാര്‍. അവരുടെ ഭാഷയും വേഷവും വ്യത്യസ്തം. അവരുടെ കോളനികളില്‍ നിന്ന് അനുഷ്ഠാനകലകള്‍ മറഞ്ഞു പോകുന്ന സങ്കടമാണ് കോളനികളിലെ മൂപ്പന്മാര്‍ക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  19 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  19 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  19 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  19 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  19 days ago