തിരൂരില്‍ 62 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു
തിരൂര്‍: നിയോജക മണ്ഡലത്തിലെ 62 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ്-ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. സി. മമ്മൂട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.20 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ശുപാര്‍ശ പ്രകാരമാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതിന് മുമ്പ് 140 കേന്ദ്രങ്ങളിലും ഹൈമാസ്റ്റ് -ലോമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലക്കാട് പഞ്ചായത്തിലെ മാങ്ങാട്ടിരി ഭഗവതിക്കോട്ട, വലിയപറമ്പ്, കമ്മറമ്പ്, മേട്ടാപറമ്പ്, ബിപി അങ്ങാടി ഗേള്‍സ് ഹൈസ്കൂള്‍, കെആര്‍ ഓഡിറ്റോറിയം, ബിപി അങ്ങാടി ഓട്ടോസ്റ്റാന്റ്, വിശ്വാസ് ജംഗ്ഷന്. വളവന്നൂര്‍ പഞ്ചായത്തിലെ കുറുക്കോള്‍കുന്ന്, പാറക്കൂട്, കരുവാത്ത്കുന്ന് കോളനി, ജില്ലാ ആയുര്‍വേദ ആശുപത്രി കോംപൗണ്ട്, മങ്ങാട്രിപറമ്പ് മദ്രസക്ക് സമീപം, കടുങ്ങാത്ത്കുണ്ട് കോളനിക്ക് സമീപം, കടുങ്ങല്ലൂര്‍ സ്കൂളിന് സമീപം, തുവ്വക്കാട് താഴെ അങ്ങാടി. വെട്ടം പഞ്ചായത്തിലെ ഏറ്റിരിക്കടവ്, കുഞ്ഞൂളിക്കടവ്, നാരായണന്പടി, കാരാറ്റകടവ്, മാങ്ങാട്ടിരിപ്പാലം, അരിക്കാഞ്ചിറപ്പാലം, കോതപ്പറമ്പ്, തീണ്ടാപ്പടിപ്പാലം, ബാവുത്തങ്ങാടി എന്നിവിടങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കും
കല്‍പ്പകഞ്ചേരി പഞ്ചായത്തിലെ കിഴക്കേപ്പുറം, തവളംചിന, നെല്ലിക്കുന്ന്, ഹോമിയോ, മുതുകപ്പറമ്പ്, കിഴക്കേപ്പാറ, മേലങ്ങാടി, കാനാഞ്ചേരി, പൊട്ടേങ്ങല്പ്പടി. തിരൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന തങ്ങള്‍സ് റോഡ്, പിസി പടി, മൈലാടിക്കുന്ന് ജംഗ്ഷന്, തുഞ്ചന്‍ സ്മാരകത്തിന് മുന്‍വശം, അന്നാര സൗത്ത്, മുത്തൂര്‍ ഐടിസി, ജെഎം സ്കൂളിന് മുന്‍വശം, ദാറുസ്സലാം ഓഡേേിറ്റാറിയത്തിന് മുന്‍വശം, പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോമ്പൗണ്ട്. തിരുനാവായ പഞ്ചായത്തിലെ ഇഖ്ബാല്‍ നഗര്‍, കാദനങ്ങാടി, കാട്ടിലങ്ങാടി, തിരുന്നാവായ കടവ്, ചൂണ്ടിക്കല്‍, താഴത്തറ, സൗത്ത് പല്ലാര്‍, കോന്നല്ലൂര്‍, കൂത്ത് കല്ല് എന്നിവിടങ്ങളിലും ആതവനാട് പഞ്ചായത്തിലെ പുളമംഗലം ഹൈസ്കൂള്‍ പടി, കുറുമ്പത്തൂര്‍, പുന്നത്തല, കരുവാന്പടി, പുത്തനത്താണി, ആതവനാട് മനപ്പടി, മേല്‍പ്പത്തൂര്‍ സ്മാരകത്തിന് മുന്‍വശം, ശിഹാബ് തങ്ങള്‍ കോളജിന് മുന്‍വശം, പുത്തനത്താണി ബസ് സ്റ്റാന്റിനകം എന്നിവിടങ്ങളിലുമാണ് ഇത്തവണ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."