റെയില്‍വേ സ്റ്റേഷനുകളില്‍ മെഡി. സ്റ്റോര്‍: മനുഷ്യാവകാശ കമ്മിഷന് നോട്ടിസ് നല്കി
കോഴിക്കോട്: രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ നല്കിയ ഹരജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് നോട്ടിസ് നല്കി.
ട്രെയിന്‍ യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ മരുന്നുകള്‍ ലഭിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകള്‍ എത്രയും പെട്ടന്ന് തുടങ്ങാനുള്ള നടപടികള്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ദിവസങ്ങളോളം ട്രെയിന്‍ യാത്ര നടത്തുന്നവര്‍ക്ക് അത്യാവശ്യമായ മരുന്നുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തന്നെ ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടാവണം. എന്നാല്‍ രാജ്യത്തെ ഒന്നാംകിട സ്റ്റേഷനുകളില്‍ പോലും മെഡിക്കല്‍ സ്റ്റോര്‍ ഇല്ല. അത്യാഹിത ഘട്ടങ്ങളില്‍ തങ്ങളുടെ യാത്ര നിര്‍ത്തുകമാത്രമേ ഇപ്പോള്‍ 'ട്രയിന്‍ യാത്രക്കാര്‍ക്ക് വഴിയുള്ളൂ. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ആറാഴ്ചക്കുള്ളില്‍ വിഷയത്തില്‍ മറുപടി നല്‍കാനാണ് റെയില്‍വേ ബോര്‍ഡിനോട് മനുഷ്യാവകാശ കമ്മിഷന് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."