മുസ്‌ലിം സൗഹൃദവേദി പ്രതിഷേധ സംഗമം നാളെ
കൊച്ചി: മുസ്‌ലിം സൗഹൃദ വേദി എറണാകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയ ഫാസിസത്തിനും സംഘ്പരിവാര്‍ ഭീകരതയ്ക്കുമെതിരേ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകിട്ട് നാലിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സംഗമത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
രാഷ്ട്രീയ-നിയമ-ഭരണതലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നിര്‍ഭയത്വം നല്‍കാനുള്ള നടപടികളുണ്ടാകണം. നുണപ്രചരണത്തിലൂടെ വര്‍ഗീയ-സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയലാഭം നേടാനുള്ള ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിയണമെന്നും മുസ്്‌ലിം സൗഹൃദവേദി ആവശ്യപ്പെട്ടു. നാളെ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സമസ്ത ജന. സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, മുന്‍ എം.പി പി.രാജിവ്, ഫാ. പോള്‍ തേലക്കാട്ട്, ടി.പി. അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ.സെബാസ്റ്റിയന്‍ പോള്‍, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സലീം ഫാറൂഖി, കെ.കെ. സലിം തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."