വെളിച്ചെണ്ണയിലെ മായം: ഉല്പന്ന നാമം വ്യവസായിക്ക് വിനയായി
മഞ്ചേരി: വെളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി വിനയായി. മേലാറ്റൂരിലെ ചെറുകിട വ്യവസായി പി.കെ നൗഫലാണ് വെട്ടിലായത്. വിപണിയില്‍ വില്പനക്കെത്തിയ വെളിച്ചെണ്ണയില്‍ മായം കലര്‍ത്തിയെന്ന് കണ്ടെത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് 74 ബ്രാന്‍ഡുകള്‍ ഈയിടെ നിരോധിച്ചിരുന്നു.
നിരോധിക്കപ്പെട്ട ഒരു വെളിച്ചെണ്ണക്ക് നൗഫലിന്റെ ഉല്പന്നത്തിന്റെ അതേ പേര് വന്നതാണ് വിനയായത്. മേലാറ്റൂര്‍ ചോലക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.കെ ട്രേഡിങ് കമ്പനിയുടെ ഉല്പന്നത്തിന്റെ പേര് അഗ്മാര്‍ക് കേരപ്രിയം എന്നാണ്.
ഇത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എല്ലാ പരിശോധനകള്‍ക്കും വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള കമ്പനിയാണ്. എന്നാല്‍ കേരപ്രിയം എന്ന പേരില്‍ പാലക്കാട് എന്നക്കോട്ടില് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ബി.ഇ.ജെ ട്രേഡേഴ്സ് എന്ന സ്ഥാപനം ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മായം കലര്‍ന്നതെന്ന് കണ്ടെത്തി ഭക്ഷ്യസുരക്ഷ വകുപ്പ് വില്‍പ്പന നിരോധിക്കുകയും ഇത്തരത്തിലുള്ള 74 വെളിച്ചെണ്ണകളുടെ പേര് വാര്‍ത്താമാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് അഗ്മാര്‍ക് കേരപ്രിയം വെളിച്ചെണ്ണ നിര്‍മാതാവ് പി.കെ നൗഫല്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച 74 വെളിച്ചെണ്ണകളില്‍ നാലെണ്ണത്തിന്റെ നിരോധനം വകുപ്പ് തന്നെ പിന്നീട് നീക്കുകയുണ്ടായി. കണ്‍ഫേംഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസെറ്റ്, കെ.പി പ്രീമിയം കോക്കനട്ട് ഓയില്‍, എ.ഡി.എം പ്രീമിയം കോക്കനട്ട് ഓയില്‍, എ.സി.ടി മലബാര്‍ നാടന്‍ വെളിച്ചെണ്ണ എന്നീ ബ്രാന്‍ഡുകള്‍ നിരോധിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."