മഅ്ദനിയുടെ മകന്‍ വിവാഹിതനായി
തലശ്ശേരി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെയും സൂഫിയയുടെയും മകന്‍ ഹാഫിസ് ഉമര്‍ മുഖ്താറും വടകര അഴിയൂര്‍ ബൈത്തുല്‍ നിഹ്മത്തില്‍ പി.പി ഇല്‍യാസിന്റെയും വി.പി സറീനയുടെയും മകള്‍ നിഹ്മത്ത് ജബിനും വിവാഹിതരായി. ഇന്നലെ തലശ്ശേരി ടൗണ്‍ഹാളിലായിരുന്നു വിവാഹം.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെ തലശ്ശേരിയിലെത്തിയ മഅ്ദനിക്കു റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസില്‍ എത്തിയ മഅ്ദനിക്കൊപ്പം കര്‍ണാടക പൊലിസിന്റെ 17 അംഗ സുരക്ഷാസംഘവും ഉണ്ടായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെത്തിയ മഅ്ദനിയെ പി.ഡി.പി നേതാക്കള്‍ സ്വീകരിച്ച് ലോഗന്‍സ് റോഡിലെ ഹോട്ടലിലേക്ക് ആനയിച്ചു. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും വിവാഹചടങ്ങുകള്‍ നടന്ന ടൗണ്‍ഹാളിലും കേരള പൊലിസ് സുരക്ഷ ഒരുക്കിയിരുന്നു.
12.10ഓടെ നടന്ന നികാഹിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കാര്‍മികത്വം വഹിച്ചു. എം.എല്‍.എമാരായ ഇ.പി ജയരാജന്‍, പി.ടി.എ റഹീം, മുന്‍ മന്ത്രിമാരായ കെ. സുധാകരന്‍, നീലലോഹിതദാസന്‍ നാടാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹ്മദ് മൗലവി, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഉപാധ്യക്ഷ നജ്മാ ഹാശിം, എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ. അബ്ദുറഹ്മാന്‍, ഗ്രോ വാസു, നസിറുദ്ദീന്‍ എളമരം, ജോണ്‍ ആന്റണി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, സുബൈര്‍ സ്വബാഹി, ഇബ്‌റാഹിം തിരൂരങ്ങാടി, വര്‍ക്കല രാജ്, മൈലക്കാട്ട് ഷാ, മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, കെ.ഇ കുഞ്ഞബ്ദുല്ല, നൗഷാദ് തിക്കോടി തുടങ്ങി ഒട്ടേറെപേര്‍ വിവാഹ ചടങ്ങിനെത്തി.
ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ മൂന്നു സി.ഐമാരടക്കം നൂറിലേറെ പൊലിസുകാരാണു മഅ്ദനിയുടെ സുരക്ഷയ്ക്കായി എത്തിയത്. വിവാഹശേഷം അഴിയൂരിലെ വധൂഗൃഹത്തില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു തിരിച്ചു. ഇന്നുരാവിലെ ട്രെയിനില്‍ കൊല്ലത്തേക്കു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."