ലൈഫ് ഭവന പദ്ധതി: പുതിയ ഡി.പി.ആറിലേക്കുള്ള ഉപയോക്താക്കളുടെ ലിസ്റ്റ് 30നകം കൈമാറും
മലപ്പുറം: പ്രളയദുരിതം ബാധിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാരെ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാ മതിലിനെതിരേ മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. നഗരസഭാ പരിധിയില്‍ നൂറിലധികം ആളുകള്‍ പ്രളയദിരിതാശ്വാസത്തിന് അപേക്ഷിച്ചവരുണ്ട്. ഇവര്‍ക്കൊന്നും സഹായം നല്‍കാതെ സര്‍ക്കാര്‍ ഒരു വിഭാഗത്തെ മാത്രം കൂട്ടുപിടിച്ച് നടത്തുന്നത് വര്‍ഗീയ മതിലാണെന്ന് ഹാരിസ് ആമിയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
നഗരസഭയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തല്‍സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ 16 ലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഭരണ, പ്രതിപക്ഷം അംഗീകരിച്ച ടെന്‍ഡറിലാണ് പ്രവൃത്തി നടന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയുടെ പുതിയ ഡി.പി.ആറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉപയോഭാക്താക്കളുടെ പട്ടിക 30 നകം കുടുംബശ്രീക്ക് കൈമാറാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 22 ന് മുന്‍പായി ഗുണഭോക്തൃ ലിസ്റ്റ് കൈമാറണമെന്നും അതിനുശേഷമുള്ള പുതിയ ഡി.പി.ആറില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും കാണിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇത് കഴിയില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഡി.പി.ആര്‍ തയാറാക്കി 2019 ജനുവരി പത്തിന് മുന്‍പായി സംസ്ഥാന നോഡല്‍ ഏജന്‍സിക്ക് സമര്‍പ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."