HOME
DETAILS

വയോധികരുടെ സ്വത്ത് തട്ടിയെടുക്കല്‍ വര്‍ധിക്കുന്നു

  
backup
December 21 2018 | 05:12 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f

വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതിപ്രവാഹം

തിരുവനന്തപുരം: വയോധികരായ മാതാപിതാക്കളുടെ സ്വത്ത് മക്കളും ബന്ധുക്കളും തട്ടിയെടുക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇത്തരത്തിലുളള നിരവധി കേസുകളാണ് ഇന്നലെ നടന്ന അദാലത്തില്‍ കമ്മിഷന് മുന്‍പാകെ എത്തിയത്. ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വനിതാ കമ്മിഷന്‍.  അമ്മയുടെ സ്വത്തുക്കള്‍ മുഴുവന്‍ എഴുതി വാങ്ങിയ ശേഷം അവരെ സംരക്ഷിക്കാതെയിരുന്ന മക്കള്‍ക്കെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. തന്റെയും ഭര്‍ത്താവിന്റേയും പേരിലുണ്ടായിരുന്ന 26 സെന്റ് സ്ഥലും വീടും മൂന്ന് മക്കള്‍ക്കായി വീതിച്ചു നല്‍കിയിട്ടും മക്കള്‍ സംരംക്ഷിക്കുന്നില്ലെന്ന ചിറയിന്‍കീഴ് സ്വദേശിനിയായ വയോധികയുടെ പരാതിയിലാണ് ആര്‍.ഡി.ഒയോട് അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടത്. നേരത്തേ നല്‍കിയ പരാതിയില്‍ 2000 രൂപ മാസം തോറും അമ്മക്ക് മകന്‍ ചെലവിന് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പണമോ ആവശ്യത്തിന് ഭക്ഷണമോ മരുന്നോ മക്കള്‍ ആരും തന്നെ നല്‍കുന്നില്ലെന്ന് വയോധികയുടെ പരാതിയില്‍ പറയുന്നു.  ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുത്തെന്ന മറ്റൊരു പരാതിയിലാണ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. രണ്ട് കേസുകളിലും വയോധികരായ സ്ത്രീകള്‍ക്കാവശ്യമായ സാമ്പത്തിക സഹായവും സംരംക്ഷണവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചതായി വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം രാധ പറഞ്ഞു. നിരാലംബരും വിദ്യാഭ്യാസമില്ലാത്തവരുമായ പ്രായമേറിയ അമ്മമാരോടാണ് ഉയര്‍ന്ന വരുമാനമുള്ള മക്കള്‍ വരെ വിലപേശുന്നത്. ഇത് ഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. സ്ത്രീകളെ കൊണ്ട് ശമ്പളമില്ലാതെ ജോലി ചെയ്യിക്കുന്ന ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ക്കെതിരേയും കമ്മിഷനില്‍ പരാതി ലഭിച്ചു. വിശ്വാസത്തിന്റെ പേരില്‍ സേവനമെന്ന നിലയില്‍ ശമ്പളമില്ലാതെ ആരാധാനാലയവുമായി ബന്ധപ്പെട്ട് നീണ്ട പതിനാറ് വര്‍ഷം ജോലി ചെയ്യിച്ച ശേഷം സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തിനെ വരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയാണെന്ന സ്ത്രീയുടെ പരാതിയില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഈ രീതിയില്‍ കൂലിയും ആനുകൂല്യങ്ങളും കൊടുക്കാതെ സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കമ്മിഷന്‍ ശക്തമായി ഇടപെടുമെന്ന് അംഗം അഡ്വ. എം.എസ് താര പറഞ്ഞു.  നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ ദമ്പതിമാര്‍ വഴക്കിട്ട് പിരിയുകയും കമ്മിഷനെ സമീപിക്കുകയും ചെയ്യുന്ന കേസുകളും വര്‍ധിക്കുകയാണ്.
കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ ബോധവല്‍ക്കരണം വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. വിവാഹജീവിതത്തെ കുറിച്ച് ഗൗരവമായ സമീപനം ആവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ നടന്ന അദാലത്തില്‍ ആകെ 160 കേസുകള്‍ പരിഗണിച്ചു. മുപ്പത്തെട്ടെണം തീര്‍പ്പാക്കി. ഒമ്പതെണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.  അഞ്ചെണ്ണത്തില്‍ കൗണ്‍സലിങ് നടത്തി. 108 കേസുകള്‍ അടുത്ത അദാലത്തിലേക്ക് തുടര്‍നടപടികള്‍ക്കായി മാറ്റി വച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ ഇ.എം രാധ, അഡ്വ. എം.എസ് താര, അഡ്വ. ഷിജി ശിവജി എന്നിവരോടൊപ്പം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ അദാലത്തില്‍ കേസുകള്‍ തീര്‍പ്പാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  23 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  23 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  23 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  23 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago