HOME
DETAILS

ഖത്തറിനുള്ള വ്യോമവിലക്ക് തുടരും: സഊദി സിവില്‍ ഏവിയേഷന്‍

  
backup
August 10 2017 | 05:08 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d

റിയാദ്: ഖത്തര്‍ വിമാനങ്ങള്‍ക്ക് സഊദി വ്യോമ മേഖല ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. സഊദി വ്യോമ പാതയും വിമാനത്താവളങ്ങളും ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. സഊദി അറേബ്യയിലെയും ഖത്തറിനെ ബഹിഷ്‌കരിച്ച മറ്റു രാജ്യങ്ങളിലെയും വ്യോമ മേഖലകള്‍ ഖത്തര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഖത്തറിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങള്‍ അന്ത്രാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യം കാണിക്കുന്നതിനെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗം പ്രശംസിച്ചിട്ടുണ്ട്. ഫ്‌ളൈ റഡാര്‍ 24 പോലുള്ള സൈറ്റുകളിലെ ചിത്രങ്ങള്‍ കൃത്യമാകില്ല. മേഖലയിലെ റസീവറുകളുടെയും ട്രാന്‍സ്മിറ്ററുകളുടെയും ലഭ്യതയാണ് ഇത്തരം സൈറ്റുകള്‍ അവലംബിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ അഭാവത്തില്‍ ഏറ്റവും ഹൃസ്വമായ റൂട്ടുകളാണ് സിസ്റ്റം കാണിക്കുകയെന്നും അതോറിറ്റി പറഞ്ഞു.

ഖത്തറിനെതിരേ മറ്റു രാജ്യങ്ങള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതു മുതല്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് സമുദ്രത്തിനു മുകളിലുള്ള വ്യോമ മേഖലയിലൂടെ ബദല്‍ പാതകള്‍ നിശ്ചയിച്ചിരുന്നു. സമുദ്രത്തിനു മുകളില്‍ ഖത്തറുമായി സഊദി വ്യോമ പാത പങ്കിടുന്നില്ല. അന്താരാഷ്ട്ര വ്യോമ പാതകളിലെ തിരക്കുകള്‍ കുറക്കുന്നതിനും ഈ രാജ്യങ്ങള്‍ തുടക്കത്തില്‍ ശ്രമിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. ഖത്തറില്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ പാത തുറന്നു കൊടുത്തിട്ടില്ലെന്നു യു എ ഇയും ബഹ്‌റൈനും വ്യക്തമാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago