കാഞ്ഞിരക്കൊല്ലിയിലെ കവര്‍ച്ച: വീട്ടുടമയുടെ സഹോദരന്‍ അറസ്റ്റില്‍
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലിയില്‍ വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ന്ന കേസില്‍ വിട്ടുടമസ്ഥന്റെ സഹോദരന്‍ അറസ്റ്റില്‍. ചിറ്റാരിയിലെ ചപ്പിലി ലക്ഷ്മണന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സഹോദരന്‍ ചപ്പിലി ജയേഷിനെ (30) പയ്യാവൂര്‍ എസ്.ഐ ബാബു തോമസും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ നവംബര്‍ 14ന് അബ്കാരി കേസില്‍ അറസ്റ്റിലായ ലക്ഷ്മണന്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
ഇതിനുശേഷം ഭാര്യയും മക്കളും വിളക്കന്നൂരിലെ വീട്ടിലായിരുന്നു താമസം. ഈ തക്കം നോക്കിയാണ് സഹോദരന്‍ കവര്‍ച്ച നടത്തിയത്. പടിയൂരിലെ മാങ്കുഴിയില്‍ താമസിക്കുന്ന ജയേഷ് രാത്രി മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ടെലിവിഷന്‍, ഇസ്തരിപ്പെട്ടി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. സംഭവദിവസം ജയേഷിനെ വീടിന്റെ പരിസരത്ത് കണ്ടതായുള്ള വിവരത്തെ തുടര്‍ന്നാണു പോലിസ് ചോദ്യംചെയ്തത്. കുറ്റംസമ്മതിച്ചതിനെ തുടര്‍ന്ന് മോഷണവസ്തുക്കള്‍ ജയേഷിന്റ വീട്ടില്‍ നിന്ന് കണ്ടെടുത്തു. എ.എസ്.ഐ രാധാകൃഷ്ണന്‍, സി.പി.ഒമാരായ ജയരാജ്, സിദ്ധാര്‍ഥ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."