മൂന്നുപെരിയ കുടുംബക്ഷേമ കേന്ദ്രത്തോട് അവഗണന തുടരുന്നു
പെരളശ്ശേരി: മൂന്നുപെരിയയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ കെട്ടിടത്തിലാണു കേന്ദ്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള ചികിത്സയും പോഷകാഹാര വിതരണവും, വയോജനങ്ങള്‍ക്കുള്ള പരിശോധന, ആരോഗ്യക്ലാസുകള്‍ തുടങ്ങിയവ ഇവിടെ നടന്നുവരുന്നുണ്ട്. വിവിധ ദിവസങ്ങളിലായി നൂറുകണക്കിനുപേരാണു ചികിത്സ തേടി ഇവിടെയെത്തുന്നത്.
എന്നാല്‍, ഇവരെ ഉള്‍ക്കൊള്ളാനാകാതെ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണു സ്ഥാപനം. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഓടുകള്‍ തകര്‍ന്നുവീഴാന്‍ പാകത്തിലാണുള്ളത്. പലയിടത്തും കഴുക്കോലുകള്‍ ചിതലെടുക്കുകയും ചെയ്തിട്ടുണ്ട്.
മാവിലായി, ചെറുമാവിലായി, പാറപ്രം, മൂന്നാംപാലം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവരാണു കേന്ദ്രത്തെ ആശ്രയിക്കുന്നത്. മഴക്കാലത്ത് കെട്ടിടത്തിലെ ചോര്‍ച്ച കാരണം ഇത്രയും പ്രദേശങ്ങളുടെ ഫയലുകളൊന്നും ഇവിടെ സൂക്ഷിക്കാന്‍ കഴിയാറില്ല.
പെരളശ്ശേരി പഞ്ചായത്തിന്റെ അധീനതയിലാണു സ്ഥാപനമുള്ളത്. ആരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പഞ്ചായത്ത് അധികൃതര്‍ ഉടന്‍ തയാറാകണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."