മട്ടന്നൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. 35 വാര്‍ഡുകളില്‍ 28 വാര്‍ഡുകളില്‍ വിജയിച്ചാണ് ഭരണം നിലനിര്‍ത്തിയത്. ഏളന്നൂര്‍, ആണിക്കേരി ,കളറോഡ്, മേറ്റടി, നാലാങ്കേരി, ഉത്തിയൂര്‍, കോളാരി എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. ഏഴില്‍ നാലിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് മുസ്‌ലിം ലീഗുമാണ് വിജയിച്ചത്. ബി.ജെ.പി മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ത്ഥികളാണ് മട്ടന്നൂരില്‍ മത്സരിച്ചത്.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍:
പൊറോറ, ഏളന്നൂര്‍, കീച്ചേരി ,ആണിക്കേരി,കല്ലൂര്‍, കളറോഡ്, മുണ്ടയോട്, പെരുവയല്‍കരി, കായലൂര്‍,കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരു വ്വച്ചാല്‍ ,കരേറ്റ, കുഴിക്കല്‍, പെരിഞ്ചേരി ,ദേവര്‍ കാട്, കാര, എയര്‍പ്പോര്‍ട്ട്, നെല്ലൂന്നി, ഇല്ലം ഭാഗം, മലക്ക് താഴെ, ഉത്തിയൂര്‍, മരുതായി, മേറ്റ ടി, നാലാങ്കേരി.
യു.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍:
മിനി നഗര്‍, പാലോട്ട് പള്ളി, മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍, കയനി, ബേരം, മണ്ണൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."