ഇരുപൂവല്‍ നെല്‍പാടങ്ങള്‍ നികത്തി വില്‍പ്പന വ്യാപകം
പെരുവെമ്പ്: ഇരുപൂവല്‍ നെല്‍പാടങ്ങള്‍ തരിശിട്ട് വില്‍പ്പന വ്യാപകമായിട്ടും പരാതികള്‍ക്ക് പരിഹാരംകാണുന്നില്ലെന്ന് നാട്ടുകാര്‍. പെരുവെമ്പ, കൊടുവായൂര്‍, പുതുനഗരം, തത്തമംഗലം, കണ്ണാടി എന്നീ പ്രദേശങ്ങളിലാണ് ഇരുപൂവല്‍ നെല്‍പാടശേഖരങ്ങള്‍ തരിശ്ശിടുന്നത്്. നിരവധി പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും സ്ഥലം പരിശോധനക്കുന്നതല്ലാതെ ഉദ്യോഗസ്ഥര്‍ മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പെരുവെമ്പ് വാസികള്‍ ആരോപിക്കുന്നത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ വകവെക്കാതെ 100 ഏക്കറിലധികം നെല്‍പാടശേഖരങ്ങളാണ് അഞ്ച് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി തരിശ്ശിട്ടുകൊണ്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് ഇരുപൂവല്‍ നെല്‍പാടശേഖരങ്ങള്‍ തരിശ്ശിടുന്നതിനു പിന്നിലെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു.
കെ.എല്‍.യു ലഭിക്കാത്ത നെല്‍പാടശേഖരങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുകയും പിന്നീട് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കെ.എല്‍.യു വാങ്ങിനല്‍കുന്ന സംഘവും ഇത്തരക്കാര്‍ക്കിടയില്‍വ്യാപകമാണ്. ഇതിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."