വനിതാ മതില്‍; ക്ഷേമ പെന്‍ഷന്‍കാരില്‍നിന്നും പിരിവ്
ഒറ്റപ്പാലം: കഴിഞ്ഞ രണ്ടുദിവസം മുന്‍പ് നല്‍കാന്‍ തുടങ്ങിയ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുകയില്‍നിന്നും വനിതാ മതിലിന് നിര്‍ബന്ധ പിരിവ് ഏര്‍പ്പെടുത്തിയത് വിവാദമായി. ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ് 28ലെ കണ്ണിയംപുറം കിള്ളിക്കാവ് പ്രദേശത്താണ് സംഭവം. വാര്‍ഡിലെ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് വാര്‍ഡ് കൗണ്‍സിലറായ രൂപ ഉണ്ണി വിഷയം ഉന്നയിച്ചത്. നഗരസഭ കൗണ്‍സിലില്‍ സി.പി.എം അംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ നിര്‍ബന്ധ പിരിവിനെ കുറിച്ച് അന്വേഷണം ആവശ്യപെടുകയും ചെയ്തു. പരാതിയുടെ ഗൗരവം പരിഗണിച്ച് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അന്വേഷണം നടത്താനായി പരാതി നല്‍കാന്‍ ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. നൂറുകണക്കിന് പെന്‍ഷന്‍ ഉപഭോക്താക്കളില്‍നിന്നും വികലാംഗരില്‍നിന്നും വയോധികരില്‍നിന്നുവരെ 100 രൂപ വരെയുള്ള നിര്‍ബന്ധ പിരിവ് നടത്തിയതെന്ന് ചിലര്‍ പറഞ്ഞു. വനിതാ മതിലിന്റെ പേരില്‍ പരക്കെ നിര്‍ബന്ധ പിരിവ് നടത്തിയതിനെതിരേ അന്വേഷണം നടത്തണമെന്ന് രൂപാ ഉണ്ണി കരട് വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്തിരുന്ന കൗണ്‍സിലില്‍ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഒറ്റപ്പാലം കോപ്പറേറ്റീവ് സര്‍വിസ് ബാങ്ക് ജീവനക്കാരാണ് ഔദ്യോഗികമായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."