വന്യജീവി ശല്യം; ഉടന്‍ പരിഹാരം കാണുമെന്ന് വനംമന്ത്രി
മാനന്തവാടി: വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിനും അതോടനുബന്ധിച്ച് ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു നിയമസഭയില്‍ പറഞ്ഞു.
വന്യമൃഗശല്യം തടയുന്നതിനായി വനാതിര്‍ത്തിയില്‍ സൗരോര്‍ജ വൈദ്യുതി വേലികള്‍, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍ എന്നിവ നിര്‍മിക്കും. വനത്തിന് വെളിയിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ വനത്തിലേക്ക് തിരിച്ചുവിടാനുള്ള സംവിധാനത്തോടെ റാപ്പിഡ് റെസ്‌പൊണ്‍സ് ടീമുകള്‍ രൂപവല്‍ക്കരിക്കും. സ്ഥിരമായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന വന്യമൃഗങ്ങളെ പിടികൂടി അകലെയുള്ള വനമേഖലയിലേക്ക് റിലൊകേറ്റ് ചെയ്യും.
പ്രശ്‌ന ബാധിത മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപഥം നിരീക്ഷിച്ച് എസ്.എം.എസ് മുഖാന്തരം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. വന്യജീവി ആക്രമണം കാരണം സംഭവിക്കുന്ന ജീവഹാനി, കൃഷിനാശം എന്നിവക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും നിയമസഭയില്‍ ഒ.ആര്‍ കേളു എം.എല്‍.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വനംവകുപ്പ് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."