അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ വിയോഗം ആത്മീയ കേരളത്തിന് തീരാനഷ്ടം: കടയ്ക്കല്‍
കൊല്ലം: സൂഫിവര്യനും പ്രശസ്ത മതപണ്ഡിതനും തഖ്‌വയിലധിഷ്ഠിതമായി ജീവിതം നയിക്കുകയും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുമുള്ള മഹാന്റെ വേര്‍പാട് ആത്മീയലോകത്തിന് ഒരു തീരാനഷ്ടമാണെന്ന് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി.
മുപ്പതുവര്‍ഷക്കാലം യു.എ.ഇയിലുള്ള അല്‍ ഐനിലുള്ള അഹ്ഖാഫിന്റെ നേതൃത്വത്തിലുള്ള പള്ളിയില്‍ ഇമാമായിരുന്നു.
1986-ല്‍ മന്നാനിയ്യയുടെ പ്രചരണാര്‍ഥം ഞാന്‍ യു.എ.ഇയില്‍ പര്യടനം നടത്തിയപ്പോള്‍ മഹാനവര്‍കള്‍ ഇമാമായിരുന്ന പള്ളിയില്‍ ഒരാഴ്ചക്കാലം മതപ്രസംഗപരമ്പരയുണ്ടായിരുന്നു. അന്നുമുതല്‍ മഹാനുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ചെറുപ്പംമുതലേ ആദ്ധ്യാത്മീയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയിരുന്നു.
മഹാനവര്‍കള്‍ക്കുവേണ്ടി ഇന്ന് മയ്യിത്ത് നമസ്‌കരിക്കുകയും അറബിക് കോളജുകളിലും മറ്റ് മസ്ജിദുകളിലും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ദുആ ചെയ്യുകയും ചെയ്യണമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി അഭ്യര്‍ഥിക്കുകയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
അനുസ്മരണവും പ്രാര്‍ഥനാ സംഗമവും
ബീമാപള്ളി: എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റി ഓഫിസില്‍ പ്രസിഡന്റ് എം. ഇഖ്ബാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി നസറുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ്. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രാര്‍ഥനാ സംഗമത്തിന് മാഹീന്‍ ഫൈസി നേതൃത്വം നല്‍കി. മുനീര്‍ മഹ്‌ളരി, യാസീന്‍ മുസ്‌ലിയാര്‍, പി.എ നാസര്‍ മുസ്‌ലിയാര്‍, എസ്. അബ്ദുല്‍ മനാഫ്, സക്കീര്‍, ഷബീര്‍, ജഹാംഗീര്‍, അസ്‌ലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."