പനി മാറാതെ പശ്ചിമകൊച്ചി
മട്ടാഞ്ചേരി: മഴ കുറഞ്ഞെങ്കിലും പനി പശ്ചിമകൊച്ചിയെ വിടാതെ പിന്തുടരുകയാണ്. ഏതാനും ആഴ്ചകളായി മട്ടാഞ്ചേരി,ഫോര്‍ട്ടുകൊച്ചി, മുണ്ടം വേലി ,മാനാശ്ശേരി തുടങ്ങിയ മേഖലകളില്‍ വൈറല്‍പനിയും പടര്‍ന്നു പിടിക്കുകയാണ്. ഇതിനിടെ മട്ടാഞ്ചേരി ചക്കാമാടത്ത് ഡെങ്കിപനി ആശങ്കയില്‍. ഒരുബാലികയെയും വീട്ടമ്മയെയുമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ചക്കാമാടം സ്വദേശി ലൈസന്റെ മകള്‍ ലവിത (12) മരക്കടവിലെ ബിന്ദു (38) എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പശ്ചിമകൊച്ചിയില്‍ നിന്നും മൂന്ന് പേര്‍ അമൃത ആശുപത്രിയിലും നാലു പേര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പനിമൂലം ചികിത്സലില്‍ കഴിയുന്നുണ്ട്.
ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രി, മട്ടാഞ്ചേരി ഡബ്ലു ആന്റ് സി ആശുപത്രി,കരുവേലിപ്പടി മഹാരാജാസ് ആശുപത്രി തുടങ്ങിയിടങ്ങളിലായി ഏട്ട് പേര്‍ കിടത്തിചികിത്സയിലുമാണ്. തലവേദന, ശരീരവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പനിയുടെ ആദ്യ ലക്ഷണങ്ങളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കനത്ത മഴയും വെള്ളക്കെട്ടും മാലിന്യ കുമ്പാരവും രൂക്ഷമായ കൊതുകു ശല്യവും ജനങ്ങളെ ദുരിതത്തിലാക്കുമ്പോള്‍ പനിപകര്‍ച്ച വ്യാപകമാ കുന്നതിന്റെ ആശങ്കയും പടരുകയാണ്.
പ്രതിദിനം നൂറിലെറെ പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നത്. മഴ തുടങ്ങിയതോടെ കൊച്ചിയില്‍ അനുഭവപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടും ഇതിലുടെയുള്ള മാലിന്യങ്ങളും പനി പടരുന്നതിന് കാരണമായതായാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. പല മേഖലയിലും മാലിന്യവണ്ടികളില്‍ നിന്നും ദുര്‍ഗന്ധവും മലിനജലവുമൊഴുകി വഴിയാത്രക്കാരെയും പ്രദേശ വാസികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചില മേഖലയില്‍ മഞ്ഞ പ്പിത്തവും വയറിളക്കവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇത് നിയന്ത്ര ണ വിധേയമായതായാണ് നഗരസഭാധികൃതര്‍ പറയുന്നത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പലയിടങ്ങളിലും ഇതിനായി അനുവദിച്ച ഫണ്ട് ദുര്‍വിനിയോഗം ചെയ്തതായും പരാതിയുണ്ട്. മട്ടാഞ്ചേരി മേഖലയില്‍ പ്രത്യേകിച്ച് ഈരവേലി, കരിപ്പാലം ഭാഗങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ട് അതി രൂക്ഷമായിരുന്നു.
ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയ അവസ്ഥ ആദ്യമാണ്. കാന പൊങ്ങുകയും റോഡ് താഴുകയും ചെയ്തതിന് പുറമേ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഓടകളിലെ നീരൊഴുക്ക് തടസപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായി. പനി പടരുമ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."