HOME
DETAILS
MAL
കൊടുവള്ളി റെയില്‍വേ ഗേറ്റ് തകരാറിലായി
backup
August 10 2017 | 07:08 AM
തലശ്ശേരി: തലശ്ശേരി-അഞ്ചരക്കണ്ടി റൂട്ടിലെ കൊടുവള്ളി റെയില്‍വേ ഗേറ്റ് തുറക്കാനാകാത്തതിനെ തുടര്‍ന്ന് കൊളശ്ശേരി-കുയ്യാലി മേഖലയില്‍ ഗതാഗതം താറുമാറായി. ഇന്നലെ രാവിലെ മുതലാണ് ഗേറ്റ് തുറക്കാനാവാതെ വന്നത്. തുടര്‍ന്ന് വാഹനങ്ങള്‍ കൊളശ്ശേരി, കുയ്യാലി വഴിയും കൊളശ്ശേരി-എരഞ്ഞോളിപ്പാലം വഴിയും തിരിച്ചുവിടുകയായിരുന്നു. ഇതേതുടര്‍ന്ന് മേഖലയില്‍ കനത്ത ഗതാഗത തടസം നേരിട്ടു. രാവിലെ തിരുവന്തപുരം-മംഗളൂരു എക്സ്പ്രസ് പോകാനായി ഗേറ്റ് അടച്ചതിന് ശേഷം ഗേറ്റ് തുറക്കാനാകാതെ വരികയായിരുന്നു. ഗേറ്റിന്റെ റോപ്പ് പൊട്ടി ഗേറ്റ് കുരുങ്ങിക്കിടക്കുകയായിരുന്നു. ഈസമയം ഗേറ്റിന്റെ ഇരുവശത്തും നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഏറെനേരം പണിപ്പെട്ടിട്ടും ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."