സിസ്റ്റര്‍ അമലയുടെ കൊലപാതകം: പ്രതിയ്ക്ക് ജീവപര്യന്തം തടവ്
പാലാ: പാലായില്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു.
കൊലപാതകത്തിന് ജീവപര്യന്തവും, ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിനതടവും, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷവും, ഭവനഭേദനത്തിന് ഒന്‍പത് മാസം എന്നിവയാണ് ശിക്ഷ.
അറുപത്തിയഞ്ച് സാക്ഷികളെ വിസ്തരിച്ച കേസില്‍ 87 പ്രമാണങ്ങളും 24 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ് ബോബന് കോടതിയില്‍ വാദിച്ചു.
2015 സെപ്റ്റംബര്‍ 16ന് അര്‍ധരാത്രിക്കുശേഷമാണ് സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ടത്. മഠത്തില്‍ അതിക്രമിച്ചു കയറിയ പ്രതി കൈതൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."