രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പമ്പയില്‍ പ്രവേശിക്കരുത്
കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസം പമ്പയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
നേരത്തെ ജാമ്യവ്യവസ്ഥ പാലിക്കാത്തതിനെതിരേ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍പ്രകാരം കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനുശേഷമാണ് പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്ന് പൊലിസ് രാഹുല്‍ ഈശ്വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
പമ്പ പൊലിസ് സ്റ്റേഷന് പരിധിയില്‍ പൊലിസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പൊലിസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിലാണ് രാഹുല്‍ ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."