HOME
DETAILS

കാനനസൗന്ദര്യവുമായി വായിക്കമ്പ

  
backup
August 10 2017 | 07:08 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%a8%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf

 

ആലക്കോട്: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുകയാണ് ഉദയഗിരി പഞ്ചായത്തിലെ കര്‍ണാടക വനാതിര്‍ത്തിയായ വായിക്കമ്പ. മഴക്കാലത്ത് നിരവധി വിനോദ സഞ്ചാരികളാണ് കാടിന്റെയും പുഴയുടെയും ഭംഗി ആസ്വദിക്കാന്‍ ദിവസേന ഇവിടെയെത്തുന്നത്. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡിലൂടെ 39 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വായിക്കമ്പയിലെത്താം. കൊടും വേനലില്‍ പോലും പച്ചപുതച്ചു കിടക്കുന്നതാണ് ഈ അതിര്‍ത്തി ഗ്രാമം.
തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് അവസാനിക്കുന്നത് കേരള-കര്‍ണാടക സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന പുഴയോരത്താണ്. ഇവിടെ നിന്നു താല്‍ക്കാലികമായി നിര്‍മിച്ച മരപ്പാലത്തിലൂടെ മറുകര കടന്നാല്‍ കര്‍ണാടക വനത്തില്‍ പ്രവേശിക്കാം. വനത്തില്‍ നിന്നു ഉത്ഭവിച്ചു നിറഞ്ഞൊഴുകുന്ന പുഴയുടെ ശബ്ദവും സൗന്ദര്യവും ആരെയും ആകര്‍ഷിക്കും. കിലോമീറ്ററുകളോളം കര്‍ണാടക വനത്തില്‍ കൂടി ഒഴുകി ജനവാസ പ്രദേശത്തെത്തുന്ന പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം.
ഏതുസമയവും മൂടിക്കെട്ടിയ അന്തരീക്ഷവും കാടിന്റെ നിഗൂഡ സൗന്ദര്യവും സഞ്ചാരികള്‍ക്ക് നല്‍കുന്ന ഉന്മേഷം വലുതാണ്. കര്‍ണാടക വനംവകുപ്പ് അധികൃതരുടെ പ്രത്യേക അനുമതിയോടെ കാടിനുള്ളില്‍ കൂടി ഏറെനേരം നടക്കാനും സാധിക്കും. കയാക്കിങ് പോലുള്ള ജലവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ഇവിടെ ആളുകളെത്തുന്നു.
സഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ കണ്ണൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ വായിക്കമ്പയും സ്ഥാനം പിടിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  13 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  13 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  13 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  13 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  13 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  13 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  13 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  13 days ago