HOME
DETAILS
MAL
വനിതാ മതിലിനു ഫണ്ട്: മുഖ്യമന്ത്രിയ്‌ക്കെതിരെ കെ.സി ജോസഫ് അവകാശ ലംഘന നോട്ടിസ് നല്‍കി
backup
December 21 2018 | 11:12 AM
തിരുവനന്തപുരം: വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് എതിരെ അവകാശ ലംഘന നോട്ടിസ്.ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് കെ.സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ- ശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്റെ ധനസഹായത്തോടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണു വനിതാ മതില്‍ എന്നാണു പറഞ്ഞിട്ടുള്ളത്. ഇതു മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനു കടകവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ് നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."