സുപ്രഭാതം കാംപയിന്‍ വിജയിപ്പിക്കുക: സമസ്ത
തിരുവനന്തപുരം: സുപ്രഭാതം ദിനപ്പത്രത്തിന്റെ നാലാം വാര്‍ഷിക പ്രചാരണ കാംപയിന്‍ വിജയിപ്പിക്കുന്നതിന്റെയും ദഅവ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ജില്ലയിലെ വിവിധ മേഖലകളായി തിരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തിരുവനന്തപുരം സമസ്ത ജൂബിലി ബില്‍ഡിങില്‍ ചേര്‍ന്ന സമസ്തയുടെയും പോഷകഘടകങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ചിറയിന്‍കീഴ് നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു. ബീമാപ്പള്ളി, വിഴിഞ്ഞം പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് 13ന് രാവിലെ 10ന് കോവളത്തും പെരുമാതുറ, കണിയാപുരം എന്നിവിടങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് 23നു ഉച്ചയ്ക്ക് കണിയാപുരത്തുവച്ചും മേഖലാ കണ്‍വന്‍ഷനുകള്‍ നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന കാംപയിന്റെ ജില്ലാതല ഉദ്ഘാടനം അന്നു വൈകീട്ട് 5ന് മംഗലപുരത്തും നടത്തും. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും.
സുപ്രഭാതം കാംപയിന്റെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. ജില്ലാ ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ എസ്.എം.എഫിന്റെയും എസ്.വൈ.എസിന്റെയും ജില്ലാ ഭാരവാഹികളെ പങ്കെടുപ്പിച്ച് ജില്ലയിലെ മുഴുവന്‍ മദ്രസകളിലും സന്ദര്‍ശനം നടത്തും. ജില്ലാ കാര്യാലയ നിര്‍മാണ സമിതി യോഗം ചേര്‍ന്ന് ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഹാജി കെ. മമ്മദ് ഫൈസിയുടെ അനുസ്മരണവും യോഗത്തില്‍ നടത്തി. യോഗത്തില്‍ സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ഷെരീഫ് ദാരിമി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കല്‍ ജമാല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ ബാഖവി, ജനറല്‍ സെക്രട്ടറി ഹസന്‍ ആലംകോട്, ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിങ് സെക്രട്ടറി ഹുസൈന്‍ ദാരിമി, ട്രഷറര്‍ നസീര്‍ഖാന്‍ ഫൈസി, സമസ്ത മുഫത്തിഷ് എസ്. അഹ്മദ് റഷാദി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അഡ്വ. മുഹമ്മദ് അസീം, ട്രഷറര്‍ അഷ്‌റഫ് ബീമാപ്പള്ളി, ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാപ്രസിഡന്റ് യൂസഫ് ഫൈസി, അമീര്‍ മുസ്‌ലിയാര്‍, നൂറുദ്ദീന്‍, നൂഹ്, നൗഷാദ് അന്‍വരി, അബ്ദുല്‍കലാം മിസ്ബാഹി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."