പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിക്ക് പീഡനം: കൂടുതല്‍ അറസ്റ്റ് ഉടന്‍
കാട്ടാക്കട: പെണ്‍വാണിഭ സംഘം പലര്‍ക്കായി കാഴ്ചവച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ദലിത് പെണ്‍കുട്ടിയെ വലയിലാക്കിയ സംഘത്തിലെ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇതിനായി പൊലിസിന്റെ പ്രത്യേക സ്ക്വാഡ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തില്‍ 28 പ്രതികള്‍ ഉണ്ടെന്ന് പൊലിസ് പറയുന്നു. ഇവരെ നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡനം നടത്തി പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 2 സ്ത്രീകള്‍ അടക്കം അഞ്ചു പേരെ ചൊവ്വാഴ്ചയാണ് പിടികൂടിയത്. പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയത് ശ്രീകലയും അറസ്റ്റിലായ ഷാഹിതാ ബീവിയുമാണ്. അതിനായി കൂട്ടുനിന്നത് ഓട്ടോഡ്രൈവര്‍ സദാശിവനാണ്. ഇയാളുടെ ഓട്ടോയിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയത്. സദാശിവന്റെ പരിചയത്തിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വാണിഭത്തിന് ഉപയോഗിച്ചതെന്ന് പൊലിസ് പറയുന്നു. ഇതിനിടയ്ക്കാണ് വിഷ്ണുസാഗര്‍ എത്തുന്നത്.
ഒരു ചായക്കടയിലെ ജോലിക്കാരനായ വിഷ്ണു പെണ്‍കുട്ടിയുമായി അടുത്ത് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് മനസിലാക്കിയാണ് മറ്റ് സംഘങ്ങള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് കാഴ്ച വയ്ക്കുന്നത്. വിഷ്ണുവിനോട് കാര്യങ്ങള്‍ പറയും എന്ന് പറഞ്ഞായിരുന്നു ഭീഷണി. അതോടെ പെണ്‍കുട്ടി ജില്ലയിലും കന്യാകുമാരിയും പീഡനത്തിന് ഇരയാകുകയും ഇതിനിടെ ഗര്‍ഭിണിയാവുകയുമായിരുന്നു. വിഷ്ണു സംഭവത്തില്‍ നിന്ന് പിന്മാറാന് ശ്രമിച്ചതോടെ പരാതിയായി. കുറ്റങ്ങള്‍ വിഷ്ണുവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് ശ്രീകലയെയും മറ്റുള്ളവരേയും കുടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."