മതില്‍ വര്‍ഗീയമെന്ന് സി.പി.എം വിലയിരുത്തല്‍; മതേതരമാക്കാന്‍ ന്യൂനപക്ഷങ്ങളേയും ക്ഷണിക്കും
കോഴിക്കോട്: വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളേയും പങ്കെടുപ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയേറ്റ് തീരുമാനം. എല്ലാ മത വിഭാഗങ്ങളേയും ക്ഷണിക്കാനാണ് തീരുമാനം. ന്യൂനപക്ഷ മത മേലധ്യക്ഷന്മാരേയും ന്യൂനപക്ഷങ്ങളേയും ക്ഷണിക്കണമെന്ന് സി.പി.എം സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനം സര്‍ക്കാറിനെ ഉടന്‍ അറിയിക്കും. വര്‍ഗീയ മതിലെന്ന അക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മതത്തിന്റേയും ജാതിയുടേയും പേരില്‍ സി.പി.എം ചടങ്ങുകള്‍ നടത്തരുതെന്ന് വി.എസും പറഞ്ഞിരുന്നു.
ഹിന്ദു മത സംഘടനകളെ മാത്രം വിളിച്ചു ചേര്‍ത്തു പ്രത്യേക മതിലുണ്ടാക്കുന്നതില്‍ സര്‍ക്കാറിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ പ്രധാന സംഘാടകരായി ഹിന്ദുത്വ സംഘടനാ ഭാരാവാഹികളെ നിയമിച്ചതും വിവാദമായിരുന്നു. നിയമ സഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും മതില്‍ വര്‍ഗീയമാണെന്നു അക്ഷേപിച്ചിരുന്നു. സി.പി.എം സെക്രട്ടേറിയേറ്റിലും ഒരു മത വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ചെലവില്‍ മതില്‍ പണിയുന്നതിനേതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അതുകൊണ്ടാണ് അവസാനം എല്ലാവരേയും വിളിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയതും.
വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുതെന്നും വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്നും ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിന് നീക്കിവച്ച 50 കോടി വനിതാ മതിലിന് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മലക്കം മറിയുകയും ചെയ്തു.
വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് നല്‍കില്ലെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വിശദീകരണം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് ഘടകവിരുദ്ധമാണിത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റിയുടെ നവോത്ഥാന സദസ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി നിലപാടില്‍ മലക്കം മറിഞ്ഞത്. വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ലെന്ന് പിണറായി പറഞ്ഞു. വനിതാമതിലിന് 50 കോടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു നീക്കിവച്ചെന്ന രീതിലുള്ള പ്രചാരണം തെറ്റാണ്. തുക നീക്കി വച്ചിട്ടുള്ളത് സത്രീശാക്തീകരണ പദ്ധതികള്‍ക്കാണ്. വനിതാ മതിലിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും പിണറായി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."