നിയമസഭാ മാധ്യമ അവാര്‍ഡിന് ജനപ്രിയ ഭരണാധികാരികളുടെ പേരില്ലാത്തതില്‍ പ്രതിഷേധം
തിരുവനന്തപുരം: മണ്മറഞ്ഞുപോയ മുന്‍ മുഖ്യമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, കെ. കരുണാകരന്, സി. അച്യുതമേനോന് എന്നിവരുടെ പേരിലും കൂടി നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സി.എച്ച് മുഹമ്മദ് കോയാ എജ്യുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനു നല്കി.
ദൃശ്യമാധ്യമ രംഗത്ത് മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള നിയമസഭാ അവാര്‍ഡുകള്‍ മുന്‍ സ്പീക്കര്‍മാരായ ആര്. ശങ്കരനാരായണന് തമ്പി, ജി. കാര്ത്തികേയന്, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ എന്നിവരുടെ പേരുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതില്‍ അവര്‍ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലും കേരള നിയമസഭയിലും ദീര്‍ഘകാലം നിറഞ്ഞുനിന്നിരുന്ന ജനപ്രിയ ഭരണാധിപന്മാരെ കാണാതെ പോയതില്‍ ട്രസ്റ്റ് ഭാരവാഹികളായ ഡോ. പൂവച്ചല്‍ എന്‍. അലിയാരുകുജ്ഞും അഡ്വ. പി സിയാവുദ്ദീനും ടി.എ ബ്ദുല്വഹാബും ജെ ഹസ്സനും പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."