HOME
DETAILS
MAL
നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാഴ്ചക്കകം കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി
backup
December 21 2018 | 18:12 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. രണ്ട് ആഴ്ചക്കകം ഐ.ടി.ഒയിലെ ഹെറാള്‍ഡ് ഹൗസ് ഒഴിയണമെണ് ജസ്റ്റിസ് സുനില്‍ ഗൗറിന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റ്ഡ് ജേണല്‍സ് ലിമിറ്റ്ഡ് (എ.ജെ.എല്‍) നല്കിയ ഹരജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
1971ലെ പൊതുമുതല്‍ അനധികൃതമായി കൈയേറിയത് ഒഴിപ്പിക്കല്‍ നിയമ പ്രകാരം ഡല്‍ഹിയിലെ ഐ.ടി.ഒയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം ഇന്നലെ മുതല്‍ രണ്ടാഴ്ചക്കകം ഒഴിഞ്ഞു കൊടുക്കണമെണ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."